2015 ജൂൺ 10, ബുധനാഴ്‌ച

എന്റെ FB പോസ്റ്റുകള്‍ 14


'പ്ലാവില' സാഹിത്യപുരസ്‌കാരം അന്തരിച്ച പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ കെ.വി. അനൂപിന് സമര്‍പ്പിച്ചു. കഥാകൃത്ത് സുഭാഷ്ചന്ദ്രനില്‍നിന്ന് അനൂപിന്റെ മകള്‍ ഇതള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കന്മന ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. സിനീഷ് വേലിക്കുനി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.
എഴുത്തുകാരന്‍ ഗഫൂര്‍ കോവൂമ്മല്‍ രചിച്ച 'ഇത് കേരളം തന്നെയല്ലേ' എന്ന കവിതാ സമാഹാരം എന്‍. പ്രഭാകരനില്‍നിന്ന് തിക്കോടി നാരായണന്‍ ഏറ്റുവാങ്ങി. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജീവാനന്ദന്‍, വന്‍മുകം ഗവ. ഹൈസ്‌കൂളില്‍നിന്ന് വിരമിച്ച ഹെഡ്മാസ്റ്റര്‍ രാജന്‍ പഴങ്കാവില്‍ എന്നിവരെ ആദരിച്ചു. ഡോ. സോമന്‍ കടലൂര്‍, സന്തോഷ് തിക്കോടി, ബഷീര്‍ കോവുമ്മല്‍, രാജന്‍ പഴങ്കാവില്‍, സുധാകരന്‍ കൈയാടത്ത്, മണിയൂര്‍ ഇ. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

എന്റെ FB പോസ്റ്റുകള്‍ 13

ജീവിതാവസ്ഥകളെ വേറിട്ടൊരു കാഴ്ചപ്പാടിലൂടെ കണ്ട് ഗൗരവവും ഹാസ്യവും ആക്ഷേപഹാസ്യവും കറുത്തഹാസ്യവും ചേരുംപടിചേര്‍ത്ത് വായന സുഖദമായ അനുഭവമാക്കാന്‍ പര്യാപ്തമായ പതിനഞ്ചു കഥകളുടെ സമാഹാരം.
അനുരാഗത്തിന്റെ ദംഷ്ട്രങ്ങള്‍
രചന: ശ്രീധരൻ പള്ളിക്കര
Publisher: Poorna Publications

എന്റെ FB പോസ്റ്റുകള്‍ 12

May 16, 2013 ·
മണിയൂര്‍ ഇ. ബാലന്‍ രചിച്ച ‘ഇവരും ഇവിടെ ജനിച്ചവര്‍‘ നോവലിന്റെ പ്രകാശനം സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വഹിച്ചു. സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ എ.കെ.ദാമോദരന്‍ പുസ്തകം ഏറ്റുവാങ്ങി. പട്ടിണിയും ദുരിതവും സഹിച്ച് ജീവിതം തള്ളിനീക്കിയിരുന്ന തെരുവിലെ നെയ്ത്തുകാരുടെ പഴയകാലം ചിത്രീകരിക്കുന്നതാണ് നോവല്‍. സോമന്‍ കടലൂര്‍ പുസ്തക പരിചയം നടത്തി. മഠത്തില്‍ രാജീവന്‍ അധ്യക്ഷനായി. കല്പറ്റ നാരായണന്‍, യു.കെ കുമാരന്‍, ചന്ദ്രശേഖരന്‍ തിക്കോടി, കെ.വി ദിവാകരന്‍, തിക്കോടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മണിയൂര്‍ ഇ ബാലന്‍ മറുപടി പറഞ്ഞു. ഇ.സി. ബാബു സ്വാഗതവും പി.കെ.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

എന്റെ FB പോസ്റ്റുകള്‍ 11

ചാത്തുനായരുടെ 'മീനാക്ഷി'
നോവല്‍ സാഹിത്യത്തില്‍ കുന്ദലതയ്ക്കും ഇന്ദുലേഖയ്ക്കും ഒരനുജത്തിയുണ്ട് കോഴിക്കോട്ട്- 'മീനാക്ഷി'. തിക്കോടി പഞ്ചായത്തിലെ പള്ളിക്കര ചെറുവലത്ത് ചാത്തുനായര്‍ എഴുതിയ നോവല്‍.കുന്ദലത പിറന്നത് 1887ല്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 'ഇന്ദുലേഖ' വന്നു. അടുത്തകൊല്ലം മീനാക്ഷിയും. മീനാക്ഷിക്ക ്തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു- 'ഇന്ദുമതീസ്വയംവരം'. 1890ലാണ് ഈ രണ്ടു കൃതികളും പുറത്തിറങ്ങിയത്. ഈ നോവലുകളെ പരിഹസിച്ചുകൊണ്ട് 1892ല്‍ പുറത്തുവന്ന പറങ്ങോടിപരിണയം എന്ന കൃതിയും കോഴിക്കോട്ടു നിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍ നിന്നാണെന്നതിനാല്‍ മലയാള സാഹിത്യ കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തം.
മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്നു കരുതുന്ന കുന്ദലത റാവു ബഹദൂര്‍ ടി എം അപ്പു നെടുങ്ങാടി എഴുതിയതാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ഒ ചന്തുമേനോനാണ് ഇന്ദുലേഖയുടെ കര്‍ത്താവ് (1889). ചാത്തുനായര്‍ 1890ല്‍ മീനാക്ഷി പ്രസിദ്ധീകരിച്ചു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പിസി അമ്മാവന്‍ രാജയാണ് ഇന്ദുമതി സ്വയംവരത്തിന്റെ രചയിതാവ്. ഈ നോവലും ഇതേ വര്‍ഷം - 1890ല്‍ തന്നെ.
പക്ഷേ ആദ്യനോവല്‍ എന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന നിലയ്ക്ക് ഇന്ദുലേഖയും സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയപ്പോള്‍ മീനാക്ഷിക്ക് എന്തുകൊണ്ടോ അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെ പോയി.
"മീനാക്ഷി അതിന്റെ സ്വരൂപം മുതലായവകൊണ്ടും പ്രധാനപ്പെട്ട പ്രകൃതങ്ങള്‍ കൊണ്ടും അടുത്ത പൂര്‍വഗ്രന്ഥമായ ഇന്ദുലേഖയോട് എത്രയും അനുരൂപമായിരിക്കുന്നുവെങ്കിലും കഥയ്ക്ക് പ്രത്യക്ഷമായ പ്രത്യേകതയുള്ളതായി കാണുന്നുവെങ്കില്‍ ചാത്തുനായര്‍ അവര്‍കളുടെ വാസനയെ വളരെ പ്രശംസിക്കേണ്ടിയിരിക്കുന്നു". എന്നാണ് മലയാള മനോരമയുടെ സ്ഥാപക പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടിട്ടുള്ളത്. (മലയാള മനോരമ 1891 ജനുവരി 10) പക്ഷേ ഈ കൃതി ഇന്ദുലേഖയുടെ നിര്‍ജ്ജീവമായ ഒരനുകരണമെന്നാണ് മഹാകവി ഉള്ളൂരിന്റെ വിലയിരുത്തല്‍.
തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ ഒരു ഭൂകുടുംബത്തില്‍ ജനിച്ച ചാത്തുനായര്‍ ഉന്നതവിദ്യാഭ്യാസം നേടി കോഴിക്കോട് ബിഇഎം സ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായി. അക്കാലത്ത് പുറത്തിറങ്ങിയ ചില കഥാപ്രബന്ധങ്ങളില്‍ ആവേശഭരിതനായി 1890 മാര്‍ച്ചില്‍ ആരംഭിച്ച മീനാക്ഷിയുടെ രചന നവംബറില്‍ പൂര്‍ത്തിയാക്കിയതായി നോവലിന്റെ ആമുഖത്തില്‍ ചാത്തുനായര്‍ പറയുന്നു.
സവര്‍ണരായ സ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നി പറയുകയും 19ാം നൂറ്റാണ്ടില്‍ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഉന്നതകുലജാതയായ ഭാര്യയെ കോഴിക്കോട്ട് താന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടു വന്നു താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടിവന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണ സമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് വരാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. അത് ലംഘിക്കുന്നവരെ സമുദായത്തില്‍നിന്നും പുറത്താക്കിയിരുന്നു. ചാത്തുനായരുടെ ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും ഈ മാനഹാനി നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് 1891 ഫിബ്രവരി 14ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു.
'മലയാളം പണ്ഡിതനും മീനാക്ഷിയുടെ ഗ്രന്ഥകര്‍ത്താവുമായ ചെറുവലത്ത് ചാത്തു നായര്‍ അവര്‍കള്‍ തന്റെ ഭാര്യയെ ഇവിടെ (കോഴിക്കോട്ട്) കൊണ്ടുവന്നിരിക്കുന്നതായി അറിയുന്നു. വടക്കേ മലബാറിലെ മലയാള സ്ത്രീകളെ കോരപ്പുഴയ്ക്ക് തെക്കോട്ട് കടത്തിക്കൂടാ എന്ന മൂഢതയെ ഇദ്ദേഹം അനാദരിച്ചത് വളരെ ഉചിതമായി.'
ഋണബാധ്യതയും കുടുംബഭാരവും കൊണ്ട് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ച നിര്‍ഭാഗ്യവാനായിട്ടാണ് മീനാക്ഷിയുടെ ജന്മശതാബ്ദി പതിപ്പില്‍ പ്രശസ്ത കഥാകൃത്ത് പള്ളിക്കര വിപി മുഹമ്മദ് ചാത്തുനായരെ പരിചയപ്പെടുത്തുന്നതു കൊണ്ടാവണം മറ്റു രണ്ടു നോവലുകളുടെ പ്രശസ്തിയോ പ്രസക്തിയോ മീനാക്ഷിക്ക് ലഭിക്കാതെ പോയതും. ഈ നോവല്‍കൃതികളുടെ പിറവി കോഴിക്കോട്ടായെന്നതിനാല്‍ മലയാള നോവല്‍ ശാഖയില്‍ കോഴിക്കോടിന്റെ സംഭാവനയ്ക്ക് പ്രാധാന്യമേറുന്നു.
നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍, കോഴിക്കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍, അച്ചുതന്‍ ഗേള്‍സ് സ്‌കൂളിന്റെ ആദ്യരൂപമായ നേറ്റീവ് ഗേള്‍സ് സ്‌കൂളിന്റെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ തലക്കൊടി മഠത്തില്‍ അപ്പു നെടുങ്ങാടിയുടെയും ന്യായാധിപനായിരുന്ന ഒയ്യാരത്ത് ചന്തുമേനോന്റെയും പെരുമയും പ്രശസ്തിയും അവരുടെ നോവലുകള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലെ നാട്ടിന്‍പുറത്തുകാരനായ ചാത്തുനായരുടെ രചനയുടെ പ്രത്യേകതകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയെന്ന് കരുതുന്നവരുണ്ട്. മറ്റു രണ്ടു കൃതികളെ അപേക്ഷിച്ച് ദീര്‍ഘമായ ഈ കഥയുടെ അവതരണവിവരണ രീതി പഠനാര്‍ഹമാണ്. 18ാം നൂറ്റാണ്ടില്‍ മലബാറിലെ ദായക്രമങ്ങളിലേക്കും ആചാരാനുഷ്ഠാന രീതികളിലേക്കും സാമൂഹിക സാമ്പത്തിക സ്ഥിതിഗതിയിലേക്കും മാമൂലികളില്‍നിന്ന് കുതറിമാറി ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും അനുഭവിക്കുന്ന ഭയവിഹ്വലതകളിലേക്കും ഈ നോവല്‍ കണ്ണു തുറക്കുന്നു.
അവലംബം:കേരളപോസ്റ്റ്

എന്റെ FB പോസ്റ്റുകള്‍ 10

സികെജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന സി കെ ഗോവിന്ദന്‍ നായര്‍ ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ എത്രയോ ധീരന്മാരും ത്യാഗികളും നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോഴും വ്യത്യസ്തമായ ഒരു വ്യക്തിത്വം പുലര്‍ത്തിയ ആളായിരുന്നു. സികെജിയുടെ ജീവചരിത്രഗ്രന്ഥം-
സി.കെ. ഗോവിന്ദന്‍ നായര്‍
രചന:തിക്കോടി നാരായണന്‍ 
ജീവചരിത്രം
ഭാഷ :മലയാളം 
Publisher : Mathrubhumi

എന്റെ FB പോസ്റ്റുകള്‍ 9


തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 2013 ലെ മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് തിക്കോടി സ്വദേശിയായ ഗോപീകൃഷ്ണന് (മാതൃഭൂമി കോഴിക്കോട്) .
2013, 2014 വര്‍ഷത്തെ കാര്‍ട്ടൂണ്‍-ക്യാമറ-ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡ് ബിജു വര്‍ഗീസ് (മാതൃഭൂമി, തിരുവനന്തപുരം), മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് ടി കെ സുജിത്ത് (കേരള കൗമുദി, തിരുവനന്തപുരം) എന്നിവര്‍ക്ക് ലഭിച്ചു. 
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് ഫോട്ടോഗ്രഫിക്കുള്ള മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡിന് മനോജ് ചേമഞ്ചേരി (മലയാള മനോരമ, തിരുവനന്തപുരം) അര്‍ഹനായി. 2013 ലെ മികച്ച വിഷ്വല്‍ മീഡിയ ക്യാമറാമാനായി രാജേഷ് തകഴി (ഏഷ്യാനെറ്റ് ന്യൂസ്, ആലപ്പുഴ) യും 2014 ലെ മികച്ച വിഷ്വല്‍ മീഡിയ ക്യാമറാമാനായി സോളമന്‍ റാഫേലും (ഏഷ്യാനെറ്റ് ന്യൂസ്, തൃശൂര്‍) തിരഞ്ഞെടുക്കപ്പെട്ടു.
എല്ലാ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍!!
മലയാള പത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്താചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് പി പി ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂസ് ഫോട്ടോഗ്രഫിക്ക് സ്വര്‍ണപ്പതക്കവും ഫലകവും പ്രശംസാപത്രവും കാര്‍ട്ടൂണിനും വിഷ്വല്‍ മീഡിയ ക്യാമറാമാനും 5000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ജൂണ്‍ നാലിന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രസ്‌ക്ലബ് സെക്രട്ടറി ജയന്‍മേനോന്‍ പറഞ്ഞു.

എന്റെ FB പോസ്റ്റുകള്‍ 8

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹികസേവന പദ്ധതിയുടെ ഭാഗമായി തൃക്കോട്ടൂര്‍ വെസ്റ്റ് ഗവ. എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങളും സാമ്പത്തികസഹായവും വിതരണം ചെയ്തു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മല മഠത്തിക്കുളങ്ങര അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. സ്റ്റേറ്റ് ജനറല്‍ മാനേജര്‍ അന്റ്റോണിയോ ഡോസ് ഡിഡൂസ ആനൂകൂല്യങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. മുരളീധരന്‍, റീജ്യണല്‍ മാനേജര്‍ ജി.കെ. മേനോന്‍, ബി.പി.ഒ. ബാബു പയ്യത്ത്, എ. ബാലചന്ദ്രന്‍, സി. പത്മനാഭന്‍, ശാഖാ മാനേജര്‍ അബു അനീസ്, പ്രധാനാധ്യാപകന്‍ യു.കെ. അബ്ദുള്‍ മജീദ്, പി.ടി.എ. പ്രസിഡന്റ് ബൈജു ചാലില്‍ എന്നിവര്‍ സംസാരിച്ചു.

എന്റെ FB പോസ്റ്റുകള്‍ 7

തൃക്കോട്ടൂര്‍ യു പി സ്കൂളിലെ പ്രവേശനോത്സവം ..

എന്റെ FB പോസ്റ്റുകള്‍ 6


പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി തൃക്കോട്ടൂര്‍ എ യു പി സ്കൂള്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 'നാട്ടുമാവ് നട്ടു വളര്‍ത്താം' എന്ന പരിപാടി സംഘടിപ്പിച്ചു. തിക്കോടി പഞ്ചായത്ത് അധ്യക്ഷ ശ്രീമതി രമ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'മരം ഒരു വരം' പാവനാടകം ശ്രദ്ധേയമായി.
Like · Comment · 

എന്റെ FB പോസ്റ്റുകള്‍ 5


ഡി.വൈ.എഫ്.ഐ. തിക്കോടി മേഖലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. മേഖലാതല ഉദ്ഘാടനം വൃക്ഷത്തൈനട്ട് നാടകകൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി നിര്‍വഹിച്ചു .
Like · Comment · 

എന്റെ FB പോസ്റ്റുകള്‍ 4


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിക്കോടിയിലെ ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് 'തണലോരം' പദ്ധതിയുടെ ഭാഗമായി തിക്കോടി മുതല്‍ ചിങ്ങപുരം വരെ പാതയോരത്ത് മരം വെച്ചുപിടിപ്പിച്ചു. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജീവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രസന്നകുമാരി അധ്യക്ഷതവഹിച്ചു.
Like · Comment · 

എന്റെ FB പോസ്റ്റുകള്‍ 3


തിക്കോടിയന്‍ മരണത്തിലേക്ക് അരങ്ങൊഴിഞ്ഞിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞ അവസരത്തില്‍ ( 28 Jan 2011) എം.ടി. വാസുദേവന്‍നായര്‍ സ്മരിയ്ക്കുന്നു.
[ അവലംബം: മാതൃഭൂമി ബുക്സ് ]
എന്റെ പതിനാലാം വയസ്സിലാണ് ഞാന്‍ തിക്കോടിയനെ ആദ്യമായി കാണുന്നത്. അക്കാലത്തു കോഴിക്കോട്ടു നിന്നും ദിനപ്രഭ എന്നൊരു പത്രമുണ്ടായിരുന്നു. എന്റെ ബാലേട്ടന്(മരിച്ചുപോയ എം.ടി.ബി. നായര്‍) അവിടെ ഒരു ജോലി കിട്ടി. ചെറിയ ശമ്പളമാണെങ്കിലും പത്രത്തില്‍ സബ് എഡിറ്റര്‍. അമ്മയ്ക്ക് അത്ര കാര്യമായി തോന്നിയില്ലെങ്കിലും എനിക്കും കൊച്ചുണ്ണിയേട്ടനും വലിയ അഭിമാനമായി തോന്നി.
പത്രമോഫീസില്‍ ജോലിയാരംഭിച്ച് രണ്ടാഴ്ച്ചയ്ക്കു ശേഷം ബാലേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞ പ്രധാന വിഷയം ഇതായിരുന്നു: അവിടെ തിക്കോടിയനുണ്ട്! സഞ്ജയനിലും മറ്റും എഴുതി പ്രശസ്തനായ ഹാസ സാഹിത്യകാരന്‍ തിക്കോടിയന്‍. അവര്‍ തമ്മില്‍ വളരെ അടുപ്പത്തിലാണ്. തിക്കോടിയന്റെ ഫലിതങ്ങള്‍, രസികത്തങ്ങള്‍ ബാലേട്ടന് എത്ര പറഞ്ഞാലും മതിയാവുന്നില്ല. ഞങ്ങള്‍ക്ക് ഒഴിവുദിവസങ്ങളില്‍ കോഴിക്കോട്ടു വരാം. താമസിക്കാന്‍ പ്രശ്‌നമില്ല. മറ്റൊരു ബാലേട്ടന്‍(എന്റെ വലിയമ്മയുടെ മകന്‍. അദ്ദേഹവും ഇന്നില്ല) കോഴിക്കോട് പിയേഴ്‌സ്‌ലെസ്ലി കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയാണ്. അവിടെയാണ് ഞങ്ങളുടെ ബാലേട്ടനും താമസിക്കുന്നത്.
ആ യാത്രയെപ്പറ്റി വ്യക്തമായി ഓര്‍മ്മയില്ല. വൈകുന്നേരം നഗരം കാണാന്‍ നടക്കുന്നതിനിടയ്ക്ക്, നേരത്തെ നിശ്ചയിച്ചതനുസരിച്ചാവണം, മിഠായിത്തെരുവിലെ പുസ്തകക്കടയുടെ മുന്‍പില്‍ ഒരാള്‍ കാത്തുനില്ക്കുന്നു. ബാലേട്ടന്‍ പറഞ്ഞു: 'ഇതാണ് തിക്കോടിയന്‍. അനുജന്മാരാണ് കൊച്ചുണ്ണി, വാസു.'
തിക്കോടിയന്‍ ഞങ്ങള്‍ രണ്ടാളെയും നോക്കി ചിരിച്ചു. മുറിക്കാലുറയാണ് എന്റെ വേഷം. കൊച്ചുണ്ണിയേട്ടന് കോളേജില്‍ പോവാന്‍ തയ്യാറെടുക്കുന്നതുകൊണ്ട് ഷര്‍ട്ടും മുണ്ടുമാണ്. ഞങ്ങളെയും കൊണ്ട് തിക്കോടിയന്‍ ആര്യഭവനിലേക്ക് നടന്നു. ഞങ്ങള്‍ക്ക് സമൃദ്ധമായി എന്തൊക്കെയോ പലഹാരങ്ങള്‍ ഓഡര്‍ ചെയ്തു. ജിലേബി എന്ന അത്ഭുത പലഹാരം ഞാന്‍ അനുഭവിക്കുന്നത് അപ്പോഴാണ്! ആപ്പീസുകാര്യമോ മറ്റോ ബാലേട്ടനുമായി സംസാരിക്കുമ്പോഴും ഞങ്ങളെ ശ്രദ്ധിച്ചു. കണ്ണടയുടെ പിറകില്‍നിന്ന് ചിരിക്കുന്ന കണ്ണുകള്‍. നാടന്‍കുട്ടികളായ ഞങ്ങളുടെ ലജ്ജാശീലമൊക്കെ പെട്ടെന്ന് മറഞ്ഞു.
തിക്കോടിയന്റെ കണ്ണുകളിലെ ചിരി ഹൃദയത്തിലെ നിതാന്തമായ പ്രസന്നതയുടെ പ്രതിഫലനമാണ്. അനേകമനേകം വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ കാണുമ്പോഴും ആ ചിരി ഞാന്‍ ശ്രദ്ധിക്കുന്നു. 56-ല്‍ ഞാന്‍ കോഴിക്കോട്ട് മാതൃഭൂമിയില്‍ സബ്എഡിറ്റര്‍ ട്രെയ്‌നിയായി എത്തുമ്പോഴേക്ക് തിക്കോടിയന്‍ പ്രശസ്തനായ നാടകകൃത്തായിക്കഴിഞ്ഞിരുന്നു. ജീവിതം ഞങ്ങളുടെ ഉള്‍നാടുകളിലെ കലാസമിതികള്‍കൂടി അരങ്ങേറിയിരുന്നു. കോഴിക്കോട്ടെ സാഹിത്യ സദസ്സിലെ പ്രമുഖനാണ് തിക്കോടിയന്‍.
ആ സാഹിത്യ സദസ്സിലേക്ക് പതുക്കെപ്പതുക്കെ പ്രവേശിച്ച ഞാന്‍ തിക്കോടിയന്റെ മുന്നിലെത്തുമ്പോഴൊക്കെ പരിഭ്രമിച്ചിരുന്നു. ആ പഴയ സന്ദര്‍ശനം തിക്കോടിയന്‍ ഓര്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഒരു കുട്ടിയായല്ല, ചങ്ങാതിയായിട്ടാണ് അപ്പോളെന്നെ കാണുന്നത് എന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. തലമുറകളുടെ വിടവ് നാമറിയുന്നില്ല, നമ്മെ അറിയിക്കുകയുമില്ല. അതാണ് എന്നും തിക്കോടിയന്റെ സവിശേഷത.
പട്ടത്തുവിളയുടെ വീട്ടില്‍ ചീട്ടുകളിക്കാന്‍ എന്നും എത്തുന്ന സംഘത്തില്‍ തിക്കോടിയനുണ്ട്. എന്‍.പി. മുഹമ്മദാണെന്ന് തോന്നുന്നു ആദ്യമായി തിക്കോടിയന്റെ പേര് ചുരുക്കി തിക്കു എന്നാക്കിയത്. എല്ലാവരും പിന്നെ തിക്കു എന്ന് ഓമനപ്പേര്‍ വിളിച്ചു. നിത്യ സംഭാഷണത്തിനിടയ്ക്ക് ഞങ്ങളെല്ലാം അങ്ങോട്ടു മിങ്ങോട്ടും 'എടാ', 'പോടാ' എന്നൊക്കെ വിളിക്കും. അതൊരു ശീലമായി. പരിസരം ശ്രദ്ധിക്കാതെയും അങ്ങനെ ഞാന്‍ വിളിച്ചുപോയിട്ടുണ്ട്. ചിലര്‍ അത് കേട്ട് അസ്വസ്ഥരായപ്പോഴാണ് ഞാന്‍ നടുങ്ങുന്നത്. പക്ഷേ, ആ സ്വാതന്ത്ര്യം സ്‌നേഹത്തില്‍നിന്നും ആദരവില്‍നിന്നും രൂപം കൊണ്ടതാണെന്ന സത്യം അവര്‍ക്കറിയില്ലല്ലോ. ഞാന്‍ അമിതമായ സ്വാതന്ത്ര്യമെടുത്ത പല ഘട്ടങ്ങളുമുണ്ട്. ഒരിക്കലും തിക്കോടിയന്‍ മുഖം കറുപ്പിച്ചില്ല. വാത്സല്യത്തോടെ ചിരിക്കുകമാത്രം ചെയ്തു.
ആ സ്വാതന്ത്ര്യംകൊണ്ട് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ രണ്ട് നേട്ടങ്ങളുണ്ടായി. എന്റെ നേട്ടങ്ങളല്ല, മലയാള ഭാഷയുടെ നേട്ടങ്ങള്‍. ഒരിക്കല്‍ ഞാന്‍ പറഞ്ഞു: 'നമുക്ക് പുതിയ കാലത്തെ ചരിത്രനോവലുകള്‍ ഉണ്ടായിട്ടില്ല. തനിക്കെഴുതാമല്ലോ.'
പോര്‍ച്ചുഗീസ് വാഴ്ചയുടെയും കുഞ്ഞാലിമരക്കാരുടെയും കാലഘട്ടത്തെപ്പറ്റി ധാരാളം പഠിച്ചുവെച്ച തിക്കോടിയന്‍ പറഞ്ഞുവന്നപ്പോള്‍ രസം കയറി.
'ശരി നോക്കിക്കളയാം.'
പിന്നീട് കാണുമ്പോഴൊക്കെ അതുതന്നെ ചര്‍ച്ചചെയ്തു. കുറിപ്പുകള്‍ തയ്യാറാക്കിക്കഴിഞ്ഞു. അല്ല തുടങ്ങി. അത്രയും അറിഞ്ഞപ്പോള്‍ ഞാന്‍ പരസ്യം കൊടുത്തു. 'അടുത്ത് പ്രസിദ്ധീകരിക്കുന്നു...'
തിക്കോടിയന്‍ ശകാരിച്ചു. 'തുടങ്ങിയിട്ടല്ലേയുള്ളു. നീയെന്ത് പണിയാടാ കാണിച്ചത്?'
'രണ്ടാഴ്ചകൂടി പരസ്യംവരും. അപ്പോഴേക്കും എഴുതിയിടത്തോളം അധ്യായങ്ങള്‍ താ.'
അതാണ് ചുവന്ന കടല്‍. ആഴ്ചപ്പതിപ്പിന്റെ പുറംചട്ട മുഴുവനുമായി ഒരു പരസ്യം കൊടുത്ത് അടുത്ത ലക്കത്തില്‍ നോവല്‍ തുടങ്ങി.
ആത്മകഥ എന്നു പറഞ്ഞാല്‍ തിക്കോടിയന് ശുണ്ഠിപിടിക്കും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു കാലഘട്ടത്തെപ്പറ്റി തിക്കോടിയനു മാത്രം എഴുതാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അതൊക്കെ എഴുതേണ്ടതാണെന്ന് തിക്കോടിയനും സമ്മതിച്ചു. തന്നെ കഴിയുന്നതും മാറ്റിനിര്‍ത്തി മെല്ലെ താന്‍ ശ്രമിക്കാമെന്നായി. തികച്ചും വ്യക്തിപരമായ പല ജീവിതസന്ധികളും തിക്കോടിയന്‍ കര്‍ക്കശമായി ഒതുക്കിയിരിക്കുന്നത് കാണാം ആ ഗ്രന്ഥത്തില്‍. വിസ്തരിക്കേണ്ടതായിരുന്നു എന്ന് നാം ആഗ്രഹിച്ചുപോകുന്ന പലതും: നായകനാ
വാതെ, സാക്ഷിയായി നില്ക്കാന്‍ നിശ്ചയിച്ചാണ് തിക്കോടിയന്‍ എഴുതിത്തുടങ്ങിയത്.
അരങ്ങുകാണാത്ത നടന്‍ എന്ന് പേരിട്ടതും അതുകൊണ്ടുതന്നെയാണല്ലോ! ശീര്‍ഷകം നിശ്ചയിച്ചപ്പോള്‍ ഞാന്‍ പരസ്യം കൊടുക്കാനും തുടങ്ങി. മൂന്നധ്യായങ്ങള്‍ കൈയിലുള്ളപ്പോള്‍ ഞാന്‍ പ്രസിദ്ധീകരണം തുടങ്ങി.
പിന്നീട് എല്ലാ തിങ്കളാഴ്ചയും എന്റെ സഹപ്രവര്‍ത്തകന്‍ ഗോവിന്ദന്‍കുട്ടി (ശത്രുഘ്‌നന്‍) തിക്കോടിയന്റെ വീട്ടില്‍ ഒമ്പതു മണിക്ക് ഹാജര്‍. ഞായറാഴ്ച വല്ല മീറ്റിംഗും പെട്ടതാണെങ്കില്‍ ഒരു ദിവസംകൂടി നീട്ടിത്തരാന്‍ പറയും. എങ്കിലും മിക്കവാറും എല്ലാ തിങ്കളാഴ്ചയും പുതിയ അധ്യായവും ചിലപ്പോള്‍ എനിക്ക് സ്‌നേഹപൂര്‍വമായ രണ്ട് ശകാരവും ഗോവിന്ദന്‍കുട്ടിയെ ഏല്‍പ്പിക്കും. അരങ്ങുകാണാത്ത നടന്‍ അവിസ്മരണീയമായ ഒരനുഭവമായിരുന്നു വായനക്കാര്‍ക്ക്. വി. ആര്‍. നായനാരുടെ സാമൂഹ്യ സേവന ചരിത്രം വായിച്ച ഒരു വായനക്കാരന്‍ നായനാര്‍ ബാലികാ സദനത്തിന് വലിയൊരു സംഭാവന അയച്ചു. ചെക്ക് ഭാരവാഹികളെ ഏല്‍പ്പിക്കുക മാത്രമാണ് തിക്കോടിയന്‍ ചെയ്തത്. വേണമെങ്കില്‍ അതൊരാഘോഷച്ചടങ്ങാക്കിമാറ്റാമായിരുന്നു. പക്ഷേ, തിക്കോടിയന് അത് വയ്യ.
തിക്കോടിയന്‍ എന്ന എഴുത്തുകാരന്റെ സാഹിത്യസംഭാവനകളെപ്പറ്റി ഞാന്‍ വിശകലനം ചെയ്യുന്നില്ല.തിക്കോടിയന്‍ എന്ന മനുഷ്യനെങ്ങനെ അല്പമാത്രം അറിഞ്ഞവരെക്കൂടി ആരാധകരോ സ്‌നേഹിതരോ ആക്കി മാറ്റി?
എടുത്താലും കൊടുത്താലും തീരാത്ത അത്ര സ്‌നേഹത്തിന് ഉടമയായതുകൊണ്ട്... പരമശത്രുവിന്റെ നിഷ്ഠൂരകൃത്യങ്ങള്‍ക്കുകൂടി മനസ്സില്‍ മാപ്പു കൊടുത്ത് ചിരിക്കാന്‍ കഴിയുന്ന നിഷ്‌കളങ്കതകൊണ്ട്. തിക്കോടിയന്‍ സ്‌നേഹം വീതിച്ചുനല്കുന്നത് ഒരു പ്രകടനപരതയുമില്ലാതെയാണ്. എത്രയോ അനുഭവങ്ങള്‍ എനിക്കുണ്ട്. അനേകം കഥകള്‍ എണ്ണിപ്പറയാനുണ്ട്. പക്ഷേ, എന്റെ സ്‌നേഹവും ആരാധനയും ഞാന്‍ വാക്കുകളിലാക്കാതെ മനസ്സില്‍ സൂക്ഷിക്കട്ടെ. സ്വകാര്യനിധികള്‍ പോലെ.
സ്‌നേഹത്തിന്റെ നീരുറവുകള്‍ വറ്റി വരണ്ട ഊഷരഭൂമിയായി മാറിയിരിക്കുന്നു നമ്മുടെ ജീവിതം. നന്മയുടെ തണലുകളില്ലാത്ത മരുപ്പറമ്പുകളായി മാറി സമൂഹവും സാഹിത്യവും എല്ലാം. അതിനിടയ്ക്കാണ് കുളിര്‍മയും പ്രസാദവും നല്‍കിക്കൊണ്ട് ഒറ്റപ്പെട്ട ഒരു തണല്‍മരം പോലെ ഈ മനുഷ്യന്‍ നിന്നത്. അതിന്റെ ചുവട്ടില്‍, അമ്പരന്ന കുട്ടിയായും ചപലനായ യുവാവായും അസ്വസ്ഥനായ വൃദ്ധനായും വിശ്രമിക്കാന്‍ അവസരം തന്ന കാലത്തിനോട് ഞാന്‍ നന്ദിപറയട്ടെ.
(അരങ്ങൊഴിയാത്ത തിക്കോടിയന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

എന്റെ ഫേസ് ബുക്ക്‌ പോസ്റ്റുകള്‍ 2( I)

After Muzhappilangad, Thikkodi beach is likely to be raised to the status of a drive-in beach. Preparatory works for getting the nod of the tourism department for the project have already started and a detailed project report will be prepared by the architect in a month.
The plan is to introduce all facilities required for a drive-in beach at Thikkodi using the government land. Encroachment of government land in the area is expected to be evicted upon realizing the project.
Thikkodi beach meets all the requirements for the project and if developed it would be a much sought after tourism destination, said P G Rajeev, secretary of District Tourism Promotion Council. It is very close to Veliyamkallu, another tourist destination where the main attraction is the natural engravings on the rocks. "A survey will soon be carried out and a project report will be prepared and we expect to get government nod for the project," he said.
After Muzhappilangad, Thikkodi beach is likely to be raised to the status of a drive-in beach. Preparatory works for getting the nod of the tourism department for the project have already started and a detailed...
TIMESOFINDIA.INDIATIMES.COM