സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹികസേവന പദ്ധതിയുടെ ഭാഗമായി തൃക്കോട്ടൂര്‍ വെസ്റ്റ് ഗവ. എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങളും സാമ്പത്തികസഹായവും വിതരണം ചെയ്തു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മല മഠത്തിക്കുളങ്ങര അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. സ്റ്റേറ്റ് ജനറല്‍ മാനേജര്‍ അന്റ്റോണിയോ ഡോസ് ഡിഡൂസ ആനൂകൂല്യങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. മുരളീധരന്‍, റീജ്യണല്‍ മാനേജര്‍ ജി.കെ. മേനോന്‍, ബി.പി.ഒ. ബാബു പയ്യത്ത്, എ. ബാലചന്ദ്രന്‍, സി. പത്മനാഭന്‍, ശാഖാ മാനേജര്‍ അബു അനീസ്, പ്രധാനാധ്യാപകന്‍ യു.കെ. അബ്ദുള്‍ മജീദ്, പി.ടി.എ. പ്രസിഡന്റ് ബൈജു ചാലില്‍ എന്നിവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ